Posted On
date_range Updated On
date_range െഎ.സി.യുവിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; നാലുപേർ കസ്റ്റഡിയിൽ
മീറത്ത്: ഉത്തർപ്രദേശിലെ മീറത്തിൽ സ്വകാര്യ ആശുപത്രിയിൽ െഎ.സി.യുവിൽ ചികിത്സയിലായിരുന്ന യുവതിയെ കൂട്ടബലാത് സംഗം ചെയ്തു. സംഭവത്തിൽ നാല് ആശുപത്രി ജീവനക്കാരെ കസ്റ്റഡിയിലെടുത്തു. ശ്വസന സംബന്ധമായ അസുഖത്തെ തുടർന്നാണ് 28കാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
തന്നെ ആശുപത്രി ജീവനക്കാർ ബലാത്സംഗം ചെയ്തതായി ഞായറാഴ്ചയാണ് യുവതി പരാതി നൽകിയത്. ബോധരഹിതയാവാനുള്ള കുത്തിവെപ്പ് നൽകിയാണ് ബലാത്സംഗം ചെയ്തതെന്ന് യുവതിയുടെ ഭർത്താവ് പൊലീസിനോട് പറഞ്ഞു. സംഭവ സമയത്ത് െഎ.സി.യുവിലെ സി.സി.ടി.വി പ്രവർത്തനരഹിതമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.