Posted On
date_range Updated On
date_range ഛത്തീസ്‍ഗഢിൽ ഏറ്റുമുട്ടൽ; വനിത മാവോയിസ്റ്റ് കൊല്ലപ്പെട്ടു
ബിലാസ്പുർ: ഛത്തീസ്‍ഗഢിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ വനിത മാവോയിസ്റ്റ് കൊല്ലപ്പെട്ടു. ബിജാപൂരിലെ വനമേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. പ്രദേശത്ത് സി.ആർ.പി.എഫും പൊലീസും സംയുക്തമായി തെരച്ചിൽ നടത്തുകയായിരുന്നു. തിങ്കളാഴ്ച രാവിലെയാണ് മാവോയിസ്റ്റ് യൂനിഫോം ധരിച്ച സ്ത്രീയുടെ മൃതദേഹം കണ്ടെടുത്തത്.
തീകൽഗുഡം, ബാസാഗുഡ ഗ്രാമങ്ങളിൽ മാവോയിസ്റ്റുകൾ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെ തുടർന്ന് പ്രത്യേകസേനയായ കോബ്ര ഫോഴ്സും മറ്റ് സേനകളും ചേർന്ന് തെരച്ചിൽ നടത്തുകയായിരുന്നു. ഏറ്റുമുട്ടൽ നടന്ന പ്രദേശത്ത് സുരക്ഷാസേന തെരച്ചിൽ തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.