Posted On
date_range Updated On
date_range ഹരിയാനയിൽ തട്ടിക്കൊണ്ടു പോകലിൽ നിന്ന് യുവതി രക്ഷപെട്ടത് തലനാരിഴക്ക്
യമുനാനഗർ (ഹരിയാന): ഹരിയാനയിലെ യമുനാനഗറിൽ തട്ടിക്കൊണ്ടുപോകലിൽനിന്ന് യുവതി രക്ഷപെട്ടത് തലനാരിഴക്ക്. ശനിയാഴ്ചയാണ് സംഭവം. സംഭവത്തിന്റെ മുഴുവൻ ദൃശ്യങ്ങളും സമീപത്തെ സി. സി ടി.വി കാമറയിൽ പതിഞ്ഞിട്ടുണ്ട്.
യുവതി നിലവിളിച്ച് ഒച്ചകൂട്ടിയതിനെ തുടർന്ന് നാലുപേരും തട്ടിക്കൊണ്ടുപോകൽ ശ്രമം ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നുവെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. എന്നാൽ, കുറ്റകൃത്യത്തിന് പിന്നിലെ സത്യാവസ്ഥ കണ്ടെത്താനും എന്താണ് സംഭവിച്ചതെന്ന് കണ്ടെത്താനുമായി അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. പാർക്ക് ചെയ്തിരുന്ന യുവതിയുടെ കാറിലേക്ക് നാലുപേർ കടന്നുവന്ന് അവരെ തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.