Posted On
date_range Updated On
date_range പുൽവാമയിൽ തീവ്രവാദികളുടെ വെടിയേറ്റ് സ്ത്രീ മരിച്ചു
ശ്രീനഗർ: ജമ്മുകശ്മീരിലെ പുൽവാമയിൽ വീട്ടിൽ അതിക്രമിച്ചു കയറിയ തീവ്രവാദികളുടെ വെടിയേറ്റ് സ്ത്രീ മരിച്ചു. വ ീട്ടമ്മയായ നിഗീന ബാനുവാണ് മരിച്ചത്. വെടിവെപ്പിൽ ഒരാൾക്ക് പരിക്കേറ്റു.
ബുധനാഴ്ച പുലർച്ചെയാണ് സംഭവം. തീവ്രവാദികൾ വീട്ടിനകത്തേക്ക് കടക്കുന്നത് ചെറുത്ത വീട്ടമ്മക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. സംഭവസ്ഥലത്തെത്തിയ മുഹമ്മദ് സുൽത്താൽ എന്നയാൾക്കും വെടിയേറ്റു. ഇയാളെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തെ തുടർന്ന് പ്രദേശം പൊലീസും സൈന്യവും ചേർന്ന് വളഞ്ഞു. തീവ്രവാദികൾക്കായുള്ള തെരച്ചിൽ തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.