Posted On
date_range Updated On
date_range വളർത്തു നായയുടെ കടിയേറ്റ് യുവതിക്കും മക്കൾക്കും പരിക്ക്; കൈക്കും കാലിനും തലക്കും പരിക്കേറ്റ യുവതിക്ക് 50 സ്റ്റിച്ചുകൾ
റെവാരി: ഹരിയാനയിലെ റെവാരിയിൽ വളർത്തുനായയുടെ ആക്രമണത്തിൽ സ്ത്രീക്കും രണ്ട് കുട്ടികൾക്കും പരിക്കേറ്റു. സ്ത്രീയുടെ കൈക്കും കാലിനും തലക്കും നല്ല പരിക്കുണ്ട്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. 50 സ്റ്റിച്ചുകൾ ഇടേണ്ടി വന്നു.
കുട്ടികളെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. ഗ്രാമപ്പഞ്ചായത്ത് മുൻ തലവനായ സൂരജിന്റെ ഭാര്യയും മക്കളുമാണിവർ. ഭാര്യക്കൊപ്പം വീട്ടിലെത്തിയപ്പോഴാണ് നായ ആക്രമിച്ചതെന്ന് സൂരജ് പറഞ്ഞു.
രണ്ട് മക്കളെയും നായ കടിച്ചു. ഇവരുടെ കരച്ചിൽ കേട്ട് എത്തിയവരാണ് രക്ഷപ്പെടുത്തിയത്. തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കടിച്ചയുടൻ നായയെ നിരവധി തവണ അടിച്ചതായും എന്നിട്ടും കടി നിർത്തിയില്ലെന്നും സൂരജ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.