Posted On
date_range Updated On
date_range ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ റീൽസ് വിഡിയോ ചിത്രീകരണം; നടപടിയെടുക്കുമെന്ന് റയിൽവേ
മുംബൈ: വൈറലാകുന്നതിനായി വ്യത്യസ്ത തരം റീൽ വിഡിയോകൾ പരീക്ഷിക്കുന്നവർ ഇന്ന് ധാരാളമാണ്. അത്തരത്തിൽ ചെയ്ത ഒരു റീൽ വിഡിയോക്കെതിരെ നടപടിയെടുക്കുമെന്ന് അറിയിച്ചിരിക്കുകയാണ് ഇന്ത്യൻ റയിൽവേ.
മുംബൈയിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ ഭോജ്പൂരി പാട്ടിന് ഡാൻസ് ചെയ്ത യുവതിക്കെതിരെയാണ് നടപടിയെടുക്കുമെന്ന് റെയിൽവെ അറിയിച്ചത്. ട്രെയിൻ പോകുന്നതിനിടെ പെട്ടെന്ന് സീറ്റിൽ നിന്ന് എഴുന്നേറ്റ് യുവതി ഡാൻസ് ചെയ്യുകയായിരുന്നു. പലയാത്രക്കാർക്കും ഇത് ബുദ്ധിമുട്ടുണ്ടാക്കുകയും പലരും മുഖം മറച്ചുമാണ് ഇരുന്നത്. വിഡിയോ പ്രചരിച്ചതോടെ യാത്രക്കാരെ ബുദ്ധിമുട്ടിച്ചതിൽ നടപടി വേണമെന്ന് ആവശ്യപ്പെട്ട് നിരവധി പേരാണ് രംഗത്തെത്തിയത്. ഇതേ തുടർന്നാണ് സംഭവം പരിശോധിച്ച് നടപടിയുണ്ടാകുമെന്ന് റയിൽവേ അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.