Posted On
date_range Updated On
date_range അവിഹിത ബന്ധം; ഉറങ്ങിക്കിടന്ന ഭർത്താവിെൻറ ലിംഗം ഭാര്യ മുറിച്ചുമാറ്റി
ഭുവനേശ്വർ: അവിഹിത ബന്ധമെന്ന് സംശയത്തെ തുടർന്ന് ഒഡീഷയിൽ ഭാര്യ ഭർത്താവിെൻറ ലിംഗം മുറിച്ചു മാറ്റി. ഗുര ുതരാവസ്ഥയിലായ ഭർത്താവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഭുവനേശ്വറിൽ നിന്നും 524 കിലോമീറ്റർ അകലെയുള്ള നബരംങ്പുർ എന്ന ഗ്രാമത്തിലാണ് ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായത്.
രാത്രി ജോലി കഴിഞ്ഞ് വന്ന് കിടന്നുറങ്ങവെയാണ് സംഭവം. വീട്ടിൽ നിന്നും വലിയ ശബ്ദത്തിലുള്ള അലർച്ച കേട്ട് അയൽവാസികൾ ഒാടിയെത്തിയപ്പോഴാണ് ചോരയിൽ കുളിച്ച് നിലയിൽ അയാളെ കാണുന്നത്. അയൽവാസികളാണ് ഭർത്താവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
പൊലീസ് സംഭവസ്ഥലത്തെത്തി സ്ത്രീയെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. തമിഴ് നാട്ടിൽ ജോലി ചെയ്യുന്ന ഭർത്താവ് മൂന്ന് മാസം മുമ്പായിരുന്നു വീട്ടിലേക്ക് വന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.