ഡൽഹിയിൽ ജോലി തേടിയെത്തിയ ​യുവതിയെ കാറിൽ​ െവച്ച്​ പീഡിപ്പിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ജോലി തേടിയെത്തിയ യുവതിയെ കാറിൽ വെച്ച്​ ഡ്രൈവർ ബലാത്സംഗം ചെയ്​തു. നോയിഡയിൽ താമസിക്കുന്ന 20 കാരിയായ യുവതിയാണ് പീഡനത്തിരയായത്.  സംഭവത്തിൽ ഡ്രൈവർ അമന്‍ കുമാര്‍ എന്നയാളെ പൊലീസ്​ അറസ്റ്റ് ചെയ്തു.

വ്യാഴാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം. ഡൽഹിയിൽ ജോലി തേടിയെത്തിയ യുവതി എയിംസിന്  സമീപം ടാക്സി കാത്തുനിൽക്കുകയായിരുന്നു. ആഭ്യന്തര മന്ത്രാലയത്തിന്റെ സ്റ്റിക്കർ പതിപ്പിച്ച കാറി​െലത്തിയ ആൾ ഇവർക്ക്​ ലിഫ്​റ്റ്​ നൽകി. തുടർന്ന്​  യാത്രാ മധ്യേ സൗത്ത്​ ഡൽഹിയിലെ  മോട്ടി ബാഗിന് സമീപത്ത് വെച്ച്​ ഇയാൾ യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു.  

യുവതി ബഹളം വെച്ചതോടെ കാർ ഉപേക്ഷിച്ച്​ ഡ്രൈവർ  ഒാടിരക്ഷപ്പെട്ടു. സമീപത്ത്​ പട്രോളിങ്​ നടത്തുകയായിരുന്ന പൊലീസ്​ എത്തി യുവതിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

സി.ഐ.എസ്.എഫ് കോണ്‍സ്റ്റബിളിന്റെയാണ് കാര്‍ എന്നാണ് റിപ്പോർട്ട്​. കാറിലുണ്ടായിരുന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ സ്റ്റിക്കർ വ്യാജമാണെന്ന്​ കരുതുന്നു. സംഭവത്തിൽ പൊലീസും ആഭ്യന്തര മന്ത്രാലയവും അന്വേഷണം ആരംഭിച്ചു.

തലസ്ഥാനത്ത്​ നിർഭയ സംഭവമുണ്ടായി നാല് വർഷം തികയുന്ന ദിവസമാണ് ഓടുന്ന വാഹനത്തിൽവെച്ച് യുവതി പീഡനത്തിനിരയായത്​.

Tags:    
News Summary - Woman Allegedly Raped In Car In South Delh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.