മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്ക് കത്തുമായി സമീർ വാങ്കഡെയുടെ ഭാര്യ ക്രാന്തി വാങ്കഡെ. തന്‍റെ ഭർത്താവിന് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്ത്. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചക്കും അവർ അനുമതി തേടിയിട്ടുണ്ട്.
ജനങ്ങളുടെ മുന്നിൽ ഞങ്ങൾ എല്ലാദിവസവും അപമാനിതരാവുകയാണ്. മഹാരാഷ്ട്രയിൽ സ്ത്രീയുടെ അന്തസ് ഓരോ ദിവസവും ചോദ്യചെയ്യപ്പെടുകയാണ്. ബാൽതാക്കറെ ഉണ്ടായിരുന്നുവെങ്കിൽ ഒരിക്കലും ഇത്തരമൊരു സംഭവമുണ്ടാവാൻ അനുവദിക്കില്ലായിരുന്നുവെന്നും അവർ കത്തിൽ ചൂണ്ടിക്കാട്ടി.
മറാത്തികളെന്ന നിലയിൽ തനിക്കും കുടുംബത്തിനും നേരെയുള്ള നീതികേടിനെതിരെ നിങ്ങൾ പ്രതികരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിങ്ങളിൽ ഞങ്ങൾ വിശ്വാസമർപ്പിക്കുകയാണ്. നീതി നടപ്പാകുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും അവർ കൂട്ടിച്ചേർത്തു.
ഒക്ടോബർ രണ്ടിന് ബോളിവുഡ് താരം ഷാരൂഖിന്‍റെ മകൻ ആര്യൻ ഖാനെ ആഡംബര കപ്പലിൽ മയക്കുമരുന്ന് ഉപയോഗിച്ച കേസിൽ സമീർ വാങ്കഡെ അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് സമീർ വാങ്കഡെ കൈക്കൂലി വാങ്ങിയെന്ന ആരോപണം ഉയർന്നിരുന്നു. അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങളെ കുറിച്ച് പരാമർശങ്ങളുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.