ബംഗളൂരു: 2017ലെ ആദ്യ അഞ്ചു മാസങ്ങളിലെ കണക്കു പ്രകാരം രാജ്യത്ത് വർഗീയ സംഘർഷങ്ങളിൽ ഉത്തർപ്രദേശും കർണാടകയും മുന്നിലെന്ന് ലോക്സഭയുടെ രേഖാമൂലമുള്ള മറുപടി. ഇൗ കാലയളവിൽ രാജ്യത്ത് നടന്ന 300 വർഗീയ സംഘർഷങ്ങളിൽ 60 എണ്ണം ബി.ജെ.പി ഭരിക്കുന്ന ഉത്തർപ്രദേശിലും 36 എണ്ണം കോൺഗ്രസിെൻറ കർണാടകയിലുമാണ് നടന്നത്. യു.പിയെ കൂടാതെ ബി.ജെ.പി ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളും കണക്കിൽ മുമ്പിലാണ്.
മധ്യപ്രദേശ് (29), രാജസ്ഥാൻ (27), ബിഹാർ (23), ഗുജറാത്ത് (20), മഹാരാഷ്ട്ര (20) എന്നിങ്ങനെയാണ് കണക്ക്. കേരളത്തെ സംഘർഷമേഖലയായി ചിത്രീകരിക്കാനുള്ള ശ്രമം നടക്കുന്നതിനിടെയാണ് കണക്കുകൾ പുറത്തുവന്നത്. എന്നാൽ, കർണാടകയുെട കണക്കിൽ സംശയമുണ്ടെന്നും താൻ ആഭ്യന്തര മന്ത്രിയായിരിക്കെ സംസ്ഥാനത്ത് 36 വർഗീയ സംഘർഷങ്ങൾ നടന്നിട്ടില്ലെന്നും മുൻ ആഭ്യന്തര മന്ത്രിയും കെ.പി.സി.സി അധ്യക്ഷനുമായ ജി. പരമേശ്വര ചൂണ്ടിക്കാട്ടി. കർണാടകയെ രണ്ടാം സ്ഥാനത്ത് പ്രതിഷ്ഠിക്കാൻ ഗൂഢമായ ശ്രമം നടന്നതായും അദ്ദേഹം ആരോപിച്ചു.
രണ്ടു പേരുടെ മരണത്തിനിടയാക്കിയ രണ്ടോ മൂന്നോ സംഘർഷങ്ങൾ മാത്രമാണ് നടന്നത്. അവയാകെട്ട ദക്ഷിണ കന്നടയിലെ തീരദേശ ബെൽറ്റിൽ മാത്രമാണ് നടന്നതും. എന്തടിസ്ഥാനത്തിലാണ് കേന്ദ്രം ഇത്തരമൊരു കണക്ക് കർണാടകയുടെ മേൽ ചാർത്തുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.