Posted On
date_range Updated On
date_range കോവിഡിൽ വലയുന്ന ഇന്ത്യക്ക് സഹായം വാഗ്ദാനം ചെയ്ത് ചൈന; ചർച്ചകൾക്ക് തയാർ
ന്യൂഡൽഹി: കോവിഡിൽ വലയുന്ന ഇന്ത്യക്ക് സഹായം വാഗ്ദാനം ചെയ്ത് ചൈന. ഇതുമായി ബന്ധപ്പെട്ട് ചർച്ചകൾക്ക് തയാറാണെന്ന് ചൈന അറിയിച്ചു.
ഇന്ത്യയുമായി ചർച്ചകൾ നടത്തി എന്ത് സഹായമാണ് വേണ്ടതെന്ന് മനസിലാക്കും. അതിന് ശേഷം സഹായം നൽകുമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഓക്സിജൻ ക്ഷാമം, ഐ.സി.യു ബെഡ്, വെന്‍റിലേറ്ററുകൾ എന്നീ പ്രശ്നങ്ങളെല്ലാം രാജ്യം കോവിഡ് പ്രതിസന്ധികാലത്ത് നേരിടുന്നുണ്ട്. ഇതിനിടെയാണ് ചൈനയുടെ സഹായവാഗ്ദാനം.
അതേസമയം, രാജ്യത്ത് കോവിഡ് ഇപ്പോഴും രൂക്ഷമായി തുടരുകയാണ്. മൂന്ന് ലക്ഷത്തിലധികം പേർക്കാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കോവിഡ് സ്ഥിരീകരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.