ന്യൂഡൽഹി: 2021ലെ പശ്ചിമ ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിൽ ഇടതുപാർട്ടികളുമായി സഹകരിക്കുന്നതിൽ ചർച്ചക്ക് തുടക്കമിട്ട് കോണഗ്രസ്. കോൺഗ്രസ് സംസ്ഥാന നേതൃത്വം നേതാവ് രാഹുൽ ഗാന്ധിയുമായി ഇതുസംബന്ധിച്ച് ചർച്ച നടത്തി. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഇതുസംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുമെന്ന് രാഹുൽ ഗാന്ധി വെള്ളിയാഴ്ച പറഞ്ഞതായാണ് വിവരം.
വെള്ളിയാഴ്ച രാഹുൽ ഗാന്ധിയും സംസ്ഥാന നേതാവായ അധീർ രജ്ഞൻ ചൗധരി, എം.പിമാർ, എം.എൽ.എമാർ എന്നിവരുമായി ചർച്ച നടത്തിയിരുന്നു. ഇടതുപാർട്ടികളുമായി സഹകരിക്കണമെന്ന് സംസ്ഥാന നേതാക്കൾ ഒറ്റക്കെട്ടായി ആവശ്യപ്പെട്ടതായാണ് വിവരം. വരുന്ന നിയമസഭ തെരഞ്ഞെടുപ്പിലേക്ക് കോൺസിെൻറ പ്രവർത്തനങ്ങൾ യോഗം വിലയിരുത്തുകയും ചെയ്തു.
തെരഞ്ഞെടുപ്പ് സഖ്യം സംബന്ധിച്ച് നേരത്തേ തന്നെ സംസ്ഥാന കോൺഗ്രസ് നേതൃത്വവും ഇടതുപാർട്ടി നേതൃത്വവും തമ്മിൽ അനൗദ്യോഗിക ചർച്ചകൾ ആരംഭിച്ചിരുന്നു. സി.പി.എം കേന്ദ്ര നേതൃത്വം സംസ്ഥാന കമ്മിറ്റിക്ക് കോൺഗ്രസുമായി സഖ്യത്തിലേർപ്പെടുന്നതിൽ ചർച്ചകളുമായി മുേന്നാട്ടുപോകാൻ സമ്മതം നൽകിയതായാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.