Posted On
date_range Updated On
date_range ഭർത്താവിെൻറ വരുമാനത്തെ കുറിച്ച് ഭാര്യക്ക് വിവരാവകാശം വഴി വിവരങ്ങൾ തേടാമെന്ന് കമീഷൻ
ന്യൂഡൽഹി: ഭർത്താവിെൻറ മൊത്തവും നികുതി നൽകേണ്ടതുമായ വരുമാനത്തെക്കുറിച്ച് വിവരാവകാശ മറുപടി വഴി ഭാര്യക്ക് വിവരങ്ങൾ തേടാമെന്ന് കേന്ദ്ര വിവരാവകാശ കമീഷൻ. ജോധ്പൂരിലെ റഹ്മത്ത് ബാനോ സമർപ്പിച്ച അപ്പീലിന് മറുപടിയായാണ് വിവരാവകാശ കമ്മീഷെൻറ സുപ്രധാന തീരുമാനമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
റഹ്മത് ബാനോ അന്വേഷിച്ച വകുപ്പ് 'മൂന്നാം കക്ഷി'യുടേതാണെന്നും വിവരാവകാശത്തിന് കീഴിൽ അത്തരം വിവരങ്ങൾ ഉൾപ്പെടുന്നില്ലെന്നും ആദായനികുതി വകുപ്പ് പറഞ്ഞിരുന്നു. എന്നാൽ, ആദായനികുതി (ഐടി) വകുപ്പിെൻറ അത്തരം അവകാശവാദങ്ങൾ അസംബന്ധമാണെന്ന് കേന്ദ്ര വിവരാവകാശ കമീഷൻ പറഞ്ഞു. 15 ദിവസത്തിനുള്ളിൽ യുവതി അന്വേഷിച്ച വിവരങ്ങൾ നൽകണമെന്നും കമീഷൻ ജോധ്പൂരിലെ ആദായനികുതി വകുപ്പിന് നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.