നിശബ്​ദ ദീപാവലി; സാമ്പത്തിക പ്രതിസന്ധിയിൽ ബി.ജെ.പിയെ വിമർശിച്ച്​ ശിവസേന

ന്യൂഡൽഹി: മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട്​ തർക്കങ്ങൾ നില നിൽക്കുന്നതിനിടെ രാജ്യത്തെ സാമ്പത്തിക പ്രത ിസന്ധിയിൽ ബി.ജെ.പിയെ വിമർശിച്ച്​ ശിവസേന. മുഖപത്രമായ സാമ്​നയിൽ എഴുതിയ ലേഖനത്തിലാണ്​ വിമർശനം. സാമ്പത്തിക പ്രതിസന്ധി മൂലം രാജ്യത്തെ കർഷകരും സാധാരണക്കാരും ദുരിതം അനുഭവിക്കുകയാണെന്ന്​ ശിവസേന മുഖപ്രസംഗത്തിൽ ചൂണ്ടിക്കാട്ടുന്നു.

സാമ്പത്തിക പ്രതിസന്ധി മൂലം രാജ്യത്തെ വ്യാപാരം 30 മുതൽ 40 ശതമാനം വരെ കുറഞ്ഞിട്ടുണ്ട്​. നോട്ട്​ നിരോധനവും ജി.എസ്​.ടിയുമാണ്​ സ്ഥിതി രൂക്ഷമാക്കിയതെന്നും എഡിറ്റോറിയൽ വിമർശിക്കുന്നു. തൊഴിൽ നഷ്​ടവും പുതിയ തൊഴിലുകൾ സൃഷ്​ടിക്കപ്പെടാത്തതും ശിവസേന ലേഖനത്തിൽ പരാമർശിക്കുന്നുണ്ട്​.

ആർ.ബി.ഐയുടെ കരുതൽ ധനത്തിൽ നിന്ന്​ പണം വാങ്ങിയ നടപടിയേയും ശിവസേന വിമർശിക്കുന്നു. ഇരു പാർട്ടികളും തമ്മിലുള്ള തർക്കം കൂടുതൽ രൂക്ഷമാകുന്നതിനിടെയാണ്​ സാമ്​നയിലെ വിമർശനം

Tags:    
News Summary - Why so much silence on Diwali: Shiv Sena-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.