ന്യൂഡൽഹി: പ്രതിഷേധങ്ങൾ വിലക്കിയ പാർലമെന്‍റിന്‍റെ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്ര. എന്തുകൊണ്ട് ഭരണഘടനയിലെ അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്കാര സ്വാതന്ത്ര്യവും മായ്ക്കുന്നില്ലെന്ന് മഹുവ മൊയ്ത്ര ട്വീറ്റ് ചെയ്തു. കൂടാതെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും അവർ വിമർശനമുയർത്തി.
'എന്തുകൊണ്ട് പാർലമെന്‍റിന്‍റെ പരിസരത്തെ ഗാന്ധി പ്രതിമ മാറ്റുന്നില്ല? എന്തുകൊണ്ട് ഭരണഘടനാ അനുച്ഛേദം 19(1a) എടുത്തുകളയുന്നില്ല.'- മൊയ്ത്ര ചോദിച്ചു. ബഹുമാനപ്പെട്ട വാരണാസി എം.പി പുതിയ പാർലമെന്‍റിനുമുകളിൽ മതപരമായ ചടങ്ങു നടത്തി എന്നും അവർ ട്വീറ്റ് ചെയ്തു.
പ്രകടനത്തിനോ ധർണക്കോ പണിമുടക്കിനോ ഉപവാസത്തിനോ മതപരമായ ചടങ്ങുകൾക്കോ അംഗങ്ങൾ പാർലമെന്റ് മന്ദിരം ഉപയോഗിക്കരുതെന്ന് രാജ്യസഭ സെക്രട്ടറി പി.സി മോദിയുടെ ഉത്തരവിൽ പറയുന്നു. പാർലമെന്‍റിന്‍റെ വർഷകാല സമ്മേളനത്തിന് മുന്നോടിയായാണ് ഉത്തരവിറക്കിയത്.
'അൺപാർലിമെന്‍ററി' എന്ന് ചൂണ്ടിക്കാട്ടി 65 വാക്കുകൾ പാർലമെന്‍റിൽ പരാമർശിക്കുന്നത് വിലക്കിയതിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടയിലാണ് പുതിയ ഉത്തരവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.