മമത എന്തുകൊണ്ട് ബംഗാളിൽ​ ആയുഷ്​മാൻ ഭാരത്​ നടപ്പാക്കുന്നില്ല? - അമിത്​ ഷാ

ന്യൂഡൽഹി: പശ്ചിമബംഗാളിൽ മുഖ്യമന്ത്രി മമത ബാനർജി എന്തുകൊണ്ട്​ ആയുഷ്​മാൻ ഭാരത്​ പദ്ധതി നടപ്പാക്കുന്നില്ലെന്ന്​ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്​ ഷാ. രാജ്യത്താകമാനമുള്ള ജനങ്ങൾക്ക്​ ആയുഷ്​മാൻ ഭാരത്​ യോജനയുടെ ഗുണം ലഭ്യമായിരിക്കുകയാണ്​. അരവിന്ദ്​ കെജ്​രിവാൾ പോലും ഒടുവിൽ പദ്ധതിയെ​ സ്വീകരിച്ചു. എന്നാൽ മമത എന്തുകൊണ്ട്​ പദ്ധതിക്ക്​ അനുമതി നൽകുന്നില്ലെന്നാണ്​ ബംഗാളിലെ ജനങ്ങൾക്കും തനിക്കും ചോദിക്കാനുള്ളതെന്ന്​ അമിത്​ ഷാ പറഞ്ഞു. വിഡിയോ കോൺഫറൻസിലൂടെ നടന്ന പശ്ചിമ ബംഗാൾ ജൻ സംവാദ്​ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘‘സൗജന്യവും ഗുണമേൻമയുള്ളതുമായ വൈദ്യ സഹായം ലഭിക്കാൻ ബംഗാളിലെ പാവപ്പെട്ടവർക്ക്​ അർഹതിയി​ല്ലെ.​? എന്നി​ട്ടെന്താണ്​ ആയുഷ്​മാൻ ഭാരത് പദ്ധതി​ ബംഗാളിൽ അനുവദിക്കാത്തത്​.? മമത ജി പാവപ്പെട്ടവരുടെ അവകാശത്തിൽ രാഷ്​ട്രീയം കളിക്കുന്നത്​ നിർത്തൂ. നിങ്ങൾക്ക്​ മറ്റ്​ അനേകം വിഷയങ്ങളിൽ രാഷ്​ട്രീയം കളിക്കാം, പിന്നെന്തിന്​ പാവപ്പെട്ടവ​​െൻറ ആരോഗ്യത്തിൽ രാഷ്​ട്രീയം? ’’ -അമിത്​ ഷാ ചോദിച്ചു.

രാജ്യത്താകമാനം ജനാധിപത്യത്തി​​െൻറ വേരുകൾ ശക്തിപ്പെടുമ്പോഴും രാഷ്ട്രീയ അതിക്രമങ്ങൾ വർധിക്കുന്ന ഏക സംസ്ഥാനമായി പശ്ചിമ ബംഗാൾ തുടരുകയാണ്​. 2014 മുതൽ ബംഗാളിൽ രാഷ്​ട്രീയ സംഘർഷങ്ങളിൽ നൂറിലേറെ ബി.ജെ.പി പ്രവർത്തകർക്ക്​ ജീവൻ നഷ്ടമായിട്ടുണ്ടെന്നും അവരുടെ കുടുംബാംഗങ്ങൾക്ക്​ ആദരവ്​ അർപ്പിക്കുകയാണെന്നും അമിത്​ ഷാ കൂട്ടിച്ചേർത്തു. 
 

Tags:    
News Summary - Why Ayushman Bharat scheme is not allowed in bengal amit shah -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.