മമത ബാനർജി.
Posted On
date_range Updated On
date_range പശ്ചിമ ബംഗാളിൽ പുതിയ ഏഴ് ജില്ലകൾ; മന്ത്രിസഭയിലേക്ക് പുതുമുഖങ്ങൾ
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ പുതിയ ഏഴ് ജില്ലകൾ കൂടി രൂപവത്കരിക്കുന്നു. ഇതോടെ പശ്ചിമ ബംഗാളിലെ ജില്ലകളുടെ എണ്ണം 30 ആകും. നേരത്തെ 23 ജില്ലകളാണുണ്ടായിരുന്നത്.
ബേറംപുർ, കണ്ഡി, സുന്ദർബൻസ്, ബഷീർഹാത്, ഇഛാമതി, റാണാഘട്ട്, ബിഷ്ണുപുർ എന്നിവയാണ് പുതിയ ജില്ലകൾ. ഭരണനിർവഹണം സുഗമമാക്കാനാണ് തീരുമാനമെന്ന് മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു.
നാലോ അഞ്ചോ പുതുമുഖങ്ങളെ ഉൾപ്പെടുത്തി മന്ത്രിസഭ ബുധനാഴ്ചക്കകം പുന:സംഘടിപ്പിക്കുമെന്നും മമത ബാനർജി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.