5ജി നെറ്റ്‌വർക്കിൽ നിന്ന് വിഡിയോ കോൾ ചെയ്ത് അശ്വിനി വൈഷ്ണവ് VIDEO

ന്യുഡൽഹി: മദ്രാസ് ഐ.ഐ.ടിയിൽ തദ്ദേശീയമായി വികസിപ്പിച്ച 5ജി നെറ്റ്‌വർക്കിൽ നിന്ന് ആദ്യ വിഡിയോകോൾ നടത്തി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്. തദ്ദേശീയമായി സേവനങ്ങളും ഉത്പന്നങ്ങളും നിർമ്മിക്കുകയെന്ന പ്രധാനമന്ത്രിയുടെ ആത്മനിർഭർ കാഴ്ചപ്പാടിന്റെ സാക്ഷാത്കാരമാണിതെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു.

വിഡിയോ

ഐ.ഐ.ടി മദ്രാസിന്റെ നേതൃത്വത്തിലുള്ള എട്ട് ഇൻസ്റ്റിറ്റ്യൂട്ടുകൾ ചേർന്നാണ് 5G ടെസ്റ്റ് ബെഡ് വികസിപ്പിച്ചിരിക്കുന്നത്. ഐ.ഐ.ടി ഡൽഹി, ഐ.ഐ.ടി ഹൈദരാബാദ്, ഐ.ഐ.ടി ബോംബെ, ഐ.ഐ.ടി കാൺപൂർ, ഐ.ഐ.എ.സ്സി ബാംഗ്ലൂർ, സൊസൈറ്റി ഫോർ അപ്ലൈഡ് മൈക്രോവേവ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് ആൻഡ് റിസർച്ച് , സെന്റർ ഓഫ് എക്സലൻസ് ഇൻ വയർലെസ് ടെക്നോളജി എന്നിവയാണ് പദ്ധതിയിൽ പങ്കെടുത്ത മറ്റ് സ്ഥാപനങ്ങൾ.

ഈ വർഷം ഓഗസ്റ്റ്-സെപ്റ്റംബർ മാസത്തോടെ രാജ്യത്ത് 5G സേവനങ്ങളുടെ വാണിജ്യപരമായ റോൾ ഔട്ട് ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ ടെലികോം കമ്പനികൾക്ക് 5G സേവനങ്ങളുടെ ട്രയൽ നടത്താൻ മാത്രമേ അനുമതിയുള്ളൂ.

Tags:    
News Summary - Watch video: Ashwini Vaishnaw makes India's 1st 5G call from trial network at IIT Madras

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.