വിവേക് ഗുപ്ത
Posted On
date_range Updated On
date_range വിവേക് ഗുപ്ത ഐ.എൻ.എസ് പ്രസിഡന്‍റ്
ന്യൂഡൽഹി: ‘സന്മാർഗ്’ ഹിന്ദി പത്രത്തിന്റെ മാനേജിങ് ഡയറക്ടറും മുൻ എം.പിയും ബംഗാൾ നിയമസഭയിൽ നിലവിൽ എം.എൽ.എയുമായ വിവേക് ഗുപ്ത ഇന്ത്യൻ ന്യൂസ് പേപ്പർ സൊസൈറ്റി (ഐ.എൻ.എസ്) പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. കാലാവധി പൂർത്തിയാക്കിയ എം.വി. ശ്രേയംസ് കുമാറിൽ നിന്ന് വിവേക് ഗുപ്ത ചുമതലയേൽക്കും.
വ്യാഴാഴ്ച നടന്ന ജനറൽ ബോഡി യോഗത്തിൽ ലോക്മതിലെ കരൺ രാജേന്ദ്ര ദാർദ ഡെപ്യൂട്ടി പ്രസിഡന്റായും ‘അമർ ഉജാല’യുടെ തന്മയ് മഹേശ്വരി വൈസ് പ്രസിഡന്റായും ‘ഗൃഹശോഭിക’യുടെ അനന്ത്നാഥ് ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു.
കേരളത്തിൽ നിന്ന് ഹർഷ മാത്യൂ (വനിത), പി.വി. നിധീഷ് (ബാലഭൂമി), ജയന്ത് മാമ്മൻ മാത്യു (മനോരമ), എം.വി ശ്രേയംസ് കുമാർ (മാതൃഭൂമി) എന്നിവർ നിർവാഹക സമിതി അംഗങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.