ബി.ജെ.പി എം.എൽ.എ പിടിച്ചുതള്ളിയെന്ന് വനിത പൊലീസുകാരി

ഭുവനേശ്വർ: ഒഡീഷ പ്രതിപക്ഷ നേതാവ് ജയനാരായൺ മിശ്ര വനിത പൊലീസുകാരിയെ പിടിച്ചുതള്ളിയെന്ന് പരാതി. പൊലീസുകാരി കൈക്കൂലി വാങ്ങിയെന്ന് ആരോപിച്ച് തള്ളിയെന്നാണ് പരാതിയിൽ പറയുന്നത്. സാംബാൽപൂരിൽ നടന്ന ബി.ജെ.പി പ്രതിഷേധത്തിനിടെയായിരുന്നു നടപടി.

ധനുപാലി പൊലീസ് സ്റ്റേഷൻ ഇൻസ്​പെക്ടർ ഇൻ ചാർജ് അനിത പ്രദാനാണ് എം.എൽ.എ പിടിച്ചു തള്ളിയെന്ന പരാതിയുമായി രംഗത്തെത്തിയത്. ബുധനാഴ്ച കലക് ട്രേറ്റിന് മുന്നിൽ നടന്ന ​പ്രതിഷേധത്തി​നിടെയാണ് സംഭവമുണ്ടായത്.

ബി.ജെ.പി പ്രവർത്തകർ ഓഫീസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചപ്പോൾ. വനിത ​പൊലീസുകാരി ഇത് തടഞ്ഞു. തുടർന്ന് അവരെ കൊള്ളക്കാരിയെന്ന് വിളിക്കുകയും ചെയ്തു. എന്തിനാണ് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് ചോദിച്ചപ്പോൾ പിടിച്ചു തള്ളിയെന്നുമാണ് അനിതയുടെ പരാതിയിൽ. പൊലീസുകാരിക്കെതിരെ എം.എൽ.എയും പരാതി നൽകിയിട്ടുണ്ട്. അതേസമയം, പൊലീസുകാരിയെ പിടിച്ചു തള്ളിയെന്ന വാർത്ത എം.എൽ.എ നിഷേധിച്ചു.

Tags:    
News Summary - Viral Video: Odisha BJP Leader Allegedly Shoves Woman Cop, He Denies It

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.