ലഖ്നോ: യു.പിയിലെ റോഡിൽ വെളളക്കെട്ടുണ്ടായതിനെ തുടർന്ന് മെഡിക്കൽ കോളജ് പ്രിൻസിപ്പലിനെ സ്ട്രെക്ചറിൽ ചുമന്ന് ജീവനക്കാർ. ഷാജഹാൻപൂർ മെഡിക്കൽ കോളജ് പ്രിൻസിപ്പാലിനെയാണ് വെള്ളക്കെട്ട് ഒഴിവാക്കാനായി ജീവനക്കാർ സ്ട്രക്ചറിൽ ചുമന്ന് കൊണ്ടു പോയത്. മെഡിക്കൽ കോളജ് പ്രിൻസിപ്പലിനെ ജീവനക്കാർ സ്ട്രക്ചറിൽ ചുമക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
പ്രിൻസിപ്പലിന്റെ പാന്റ് നനയാതിരിക്കാൻ വേണ്ടിയാണ് ജീവനക്കാർ ഇത്തരത്തിൽ സ്ട്രക്ചറിൽ ചുമന്നതെന്നാണ് റിപ്പോർട്ട്. അതേസമയം, മെഡിക്കൽ കോളജിലെ ജീവനക്കാർ മുട്ടോളം വെള്ളത്തിൽ മുങ്ങിയാണ് പ്രിൻസിപ്പലിനേയും കൊണ്ട് നടക്കുന്നത്.
സംഭവം വിവാദമായതോടെ വിഷയത്തിൽ പ്രതികരണവുമായി മെഡിക്കൽ കോളജ് പ്രിൻസിപ്പൽ രംഗത്തെത്തി. തന്റെ കാലിന് പരിക്കുണ്ടെന്നും കൂടാതെ പ്രമേഹ രോഗിയാണെന്നും പ്രിൻസിപ്പാൽ പറഞ്ഞു. നടക്കാൻ കഴിയാത്ത സാഹചര്യത്തിൽ തന്റെ സഹപ്രവർത്തകർ സ്ട്രെക്ചറിൽ തന്നെ കൊണ്ടു പോകാമെന്ന് അറിയിക്കുകയായിരുന്നു. പാന്റ് നനയാതിരിക്കാൻ വേണ്ടിയല്ല സഹപ്രവർത്തകർ തന്നെ സ്ട്രക്ചറിൽ ചുമന്നതെന്നും അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.