കോയമ്പത്തൂർ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട ഫലസൂചനകൾ പുറത്തുവരുമ്പോൾ ഭരണകക്ഷിയായ ഡി.എം.കെയെ അമ്പരപ്പിച്ച് നടൻ വിജയ്‍യുടെ തമിഴക വെട്രി കഴകം.
കന്നി അങ്കത്തിനിറങ്ങിയ ടി.വി.കെ. വോട്ടെണ്ണൽ തുടങ്ങി ആദ്യ രണ്ട് മണിക്കൂർ പിന്നിടുമ്പോൾ തന്നെ അപ്രതീക്ഷിത മുന്നേറ്റമാണ് കാഴ്ചവെക്കുന്നത്.ടി.വി.കെ 84, എ.ഐ.എ.ഡി.എം.കെ (എൻ.ഡി.എ സഖ്യം) 65, ഡി.എം.കെ 54 എന്നിങ്ങനെയാണ് ആദ്യ മണിക്കൂറിലെ സീറ്റ് നില.
ഡി.എം.കെയുടെ ഉരുക്കുകോട്ടയായി അറിയപ്പെടുന്ന ചെന്നൈയിൽ വിജയിയുടെ പാർട്ടി കടുത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്. ചെന്നൈയിലെ 16 മണ്ഡലങ്ങളിലും ടി.വി.കെ. ശക്തമായ പോരാട്ടം കാഴ്ചവെക്കുന്നതോടെ, പലയിടത്തും അണ്ണാ ഡി.എം.കെ - ബി.ജെ.പി സഖ്യം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുന്ന സാഹചര്യമാണുള്ളത്.
കോയമ്പത്തൂർ, തിരുപ്പൂർ, ഈറോഡ് എന്നീ ജില്ലകൾ ഉൾപ്പെടുന്ന പടിഞ്ഞാറൻ മേഖലയിൽ അണ്ണാ ഡി.എം.കെ - ബി.ജെ.പി സഖ്യം തങ്ങളുടെ ആധിപത്യം നിലനിർത്തുന്നതായാണ് സൂചനകൾ.തെക്കൻ തമിഴ്‌നാട്ടിലും വടക്കൻ ജില്ലകളിലും ഭരണകക്ഷിയായ ഡി.എം.കെ സഖ്യത്തിനാണ് നിലവിൽ മുൻതൂക്കമുള്ളത്.
തമിഴ് രാഷ്ട്രീയത്തിൽ ദ്രാവിഡ പാർട്ടികൾക്കിടയിലേക്ക് മൂന്നാമതൊരു ശക്തിയായി ടി.വി.കെ. വളരുന്ന കാഴ്ചയാണ് വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറുകൾ നൽകുന്ന സൂചന. വരും മണിക്കൂറുകളിൽ ചിത്രം കൂടുതൽ വ്യക്തമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.