Posted On
date_range Updated On
date_range മല്യ: അപ്പീലിൽ ഫെബ്രുവരിയിൽ വാദം കേൾക്കും
ലണ്ടൻ: തന്നെ ഇന്ത്യക്ക് കൈമാറാനുള്ള ഉത്തരവിനെതിരെ മദ്യരാജാവ് വിജയ് മല്യ നൽകിയ അപ്പീലിൽ 2020 ഫെബ്രുവരിയിൽ യു.കെയിലെ ഹൈകോടതി വാദം കേൾക്കും. ഫെബ്രുവരി 11 മുതൽ മൂന്നു ദിവസമാണ് കോടതി വാദം കേൾക്കുക. 9000 കോടി രൂപയുടെ തട്ടിപ്പു നടത്തിയശേഷം ഇന്ത്യയിൽനിന്ന് ഇംഗ്ലണ്ടിലേക്ക് ചേക്കേറുകയായിരുന്നു 63കാരനായ മല്യ.
ഇന്ത്യക്കു കൈമാറാനുള്ള 2018ലെ ഉത്തരവിനെതിരെ അപ്പീൽ നൽകാമെന്ന് ലണ്ടനിലെ റോയൽ കോർട്ട്സ് ഓഫ് ജസ്റ്റിസിലെ രണ്ടു ജഡ്ജുമാരടങ്ങിയ പാനൽ ഈ മാസാദ്യം ഉത്തരവിട്ടത് മല്യക്ക് ആശ്വാസമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.