മൊബൈല്‍ വരിക്കാരുടെ തിരിച്ചറിയല്‍ രേഖകള്‍ കൃത്യമാക്കണമെന്ന്  സുപ്രീംകോടതി

ന്യൂഡല്‍ഹി: ഉപഭോക്താക്കളുടെ തിരിച്ചറിയല്‍ രേഖകള്‍ കൃത്യമാക്കണമെന്ന് സുപ്രീംകോടതി മൊബൈല്‍ കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കി. ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാറും ജസ്റ്റിസ് എന്‍.വി. രമണയും അടങ്ങിയ ബെഞ്ചാണ് നിര്‍ദേശം പുറപ്പെടുവിച്ചത്. രാജ്യത്ത് കോടിക്കണക്കിന് പ്രീപെയ്ഡ് വരിക്കാരുണ്ടെങ്കിലും ഇവരുടെ തിരിച്ചറിയല്‍ രേഖകള്‍ കൃത്യമല്ളെന്ന് ചൂണ്ടിക്കാണിച്ച് ലോക്നിതി ഫൗണ്ടേഷന്‍ എന്ന സര്‍ക്കാറിതര സംഘടന നല്‍കിയ പരാതിയിലാണ് ഒരു വര്‍ഷത്തിനുള്ളില്‍ മുഴുവന്‍ വരിക്കാരുടെയും രേഖകള്‍ കൃത്യമാക്കണമെന്ന് കോടതി കര്‍ശന നിര്‍ദേശം നല്‍കിയത്.
 

Tags:    
News Summary - Verify identity of all mobile users in a year: Supreme Court to Centre

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.