എട്ട് വർഷത്തിനിടെ വരാണസി പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തി -യോഗി ആദിത്യനാഥ്

വരാണസി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വരാണസി കഴിഞ്ഞ എട്ട് വർഷത്തിനിടെ രാജ്യത്തിന്റെ ആത്മീയ സാംസ്കാരിക കേന്ദ്രമെന്ന നിലയിൽ അതിന്റെ പ്രതാപം പുനഃസ്ഥാപിച്ചതായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.

"മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ, ശുചിത്വം, ഘാട്ടുകളുടെ സൗന്ദര്യവൽക്കരണം, ക്ഷേത്രങ്ങളുടെ പുനരുദ്ധാരണം എന്നിവയിലൂടെ നഗരം അതിന്റെ രൂപഭാവത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്. മുമ്പ്, നഗരം ഒരു വർഷത്തിൽ ഒരു കോടി വിനോദസഞ്ചാരികളുടെ വരവ് കണ്ടിരുന്നെങ്കിൽ ഇപ്പോൾ ഒരു മാസത്തിനുള്ളിൽ ഒരു കോടി വിനോദസഞ്ചാരികൾ നഗരം സന്ദർശിക്കുന്നു. 2016 വരെ റോഡുകളിൽ അഴുക്കുവെള്ളം ഒഴുകിയിരുന്നു. തെരുവുകളിൽ മാലിന്യക്കൂമ്പാരങ്ങളുണ്ടായിരുന്നു. കാശിയിൽ ഘട്ടുകളുടെ അവസ്ഥ ദയനീയമായിരുന്നു. എന്നാൽ ഇന്ന് മാറ്റം നമ്മുടെ എല്ലാവരുടെയും മുന്നിലാണ്." -യോഗി പറഞ്ഞു. വരാണസിയിലെ സമ്പൂർണാനന്ദ സംസ്‌കൃത സർവകലാശാല ഗ്രൗണ്ടിൽ നടന്ന പ്രബുദ്ധ ജൻ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

അടുത്ത വർഷം ആദ്യം നടക്കാനിരിക്കുന്ന മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ ബി.ജെ.പി വിജയിക്കുകയാണെങ്കിൽ, അത് 'മൂന്ന് എഞ്ചിൻ മോഡൽ' ശക്തിപ്പെടുത്തുമെന്നും യോഗി പറഞ്ഞു. പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് കീഴിൽ ഉത്തർപ്രദേശിൽ 45 ലക്ഷം വീടുകൾ പാവപ്പെട്ടവർക്കും ദരിദ്രർക്കും നൽകിയിട്ടുണ്ടെന്നും ഇത് 2.5 കോടി ആളുകൾക്ക് പ്രയോജനം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിൽ 43,000 വീടുകൾ കാശിയിൽ മാത്രം നൽകിയിട്ടുണ്ടെന്നും യോഗി അവകാശപ്പെട്ടു.

Tags:    
News Summary - Varanasi restored to old glory in last 8 years: Yogi Adityanath

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.