Posted On
date_range Updated On
date_range വന്ദേഭാരത് ട്രെയിനിൽ തീപിടിത്തം; യാത്രക്കാരെ ഒഴിപ്പിച്ചു -Video
ന്യൂഡൽഹി: ഭോപ്പാൽ-ഡൽഹി വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന്റെ കോച്ചിന് തീപിടിച്ചു. തിങ്കളാഴ്ച രാവിലെ കുർവെയ് കതോര സ്റ്റേഷന് സമീപത്തുവെച്ചാണ് ബാറ്ററിയിലെ തീപ്പൊരി കാരണം തീപിടിത്തമുണ്ടായത്.
ഭോപ്പാലിൽനിന്ന് ഡൽഹി നിസാമുദ്ദീനിലേക്ക് പോകുമ്പോൾ റാണി കമലാപതി സ്റ്റേഷനിൽനിന്ന് (ഹബീബ്ഗഞ്ച്) പുറപ്പെട്ട ശേഷമായിരുന്നു 14ാം നമ്പർ കോച്ചിൽ തീപിടിത്തമുണ്ടായത്. തുടർന്ന് ട്രെയിൻ അടിയന്തരമായി നിർത്തുകയും അഗ്നിരക്ഷ സേനയെത്തി മുഴുവൻ യാത്രക്കാരെയും ഒഴിപ്പിച്ച് തീയണക്കുകയും ചെയ്തു. ട്രെയിൻ യാത്രക്കാരിൽ ചിലർ തീ അണക്കാൻ ശ്രമിക്കുന്ന വിഡിയോ പുറത്തുവന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.