Posted On
date_range Updated On
date_range കുട്ടികൾക്ക് കോവിഡ് വാക്സിൻ ഉടൻ –ആരോഗ്യമന്ത്രി
ന്യൂഡൽഹി: കുട്ടികൾക്കുള്ള കോവിഡ് വാക്സിൻ ഉടൻ ലഭ്യമാക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു. രാജ്യത്ത് രണ്ട് പുതിയ വാക്സിനുകൾക്കു കൂടി അനുമതി പരിഗണനയിലാണെന്നും രാജ്യസഭയിൽ ചോദ്യത്തിന് മറുപടി നൽകി. രാജ്യത്ത് 88 ശതമാനം പേർ ആദ്യ ഡോസ് വാക്സിനും 58 ശതമാനം പേർ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചു. സംസ്ഥാന, കേന്ദ്രഭരണ പ്രദേശങ്ങളുടെ പക്കൽ 17 കോടിയോളം വാക്സിൻ ഡോസുകൾ ലഭ്യമാണ്. കോവിഡ് മൂന്നാം തരംഗം നേരിടാൻ സജ്ജീകരണമൊരുക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.