Posted On
date_range Updated On
date_range മൃഗരതിയുടെ പേരിൽ സംഘർഷവും ഹർത്താലും
ഡറാഡൂൺ: ഉത്തരാഖണ്ഡിൽ പശുവുമായി ലൈംഗികബന്ധത്തിലേർപ്പെട്ട യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പൗരി ജില്ലയിലെ സത്പുലി ടൗണിലാണ് സംഭവം. സംഭവത്തിൽ പ്രതിഷേധിച്ച് എ.ബി.വി.പി, ബജ്റംഗ്ദൾ പ്രവർത്തകർ നഗരത്തിലെ കടകളടപ്പിച്ച് പൊലീസ് സ്റ്റേഷന് മുന്നിൽ ധർണ നടത്തി. സ്ഥലത്ത് സംഘർഷാവസ്ഥയുണ്ട്.
പരാതിയിൽ ഫോറൻസിക് പരിശോധന അടക്കമുള്ള തെളിവുകൾ ശേഖരിച്ചുവരുകയാണെന്നും പൗരി പൊലീസ് സൂപ്രണ്ട് ജഗത്റാം ജോഷി അറിയിച്ചു. നഗരത്തിൽ വൻതോതിൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ടെന്നും സ്ഥിതിഗതികൾ നിയന്ത്രണാധീനമാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.