Posted On
date_range Updated On
date_range യോഗിക്കെതിരെ മോശം പരാമർശം; ഒരാൾക്കെതിരെ കേസ്
ലഖ്നോ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ഫേസ്ബുക്കിലൂടെ മോശം പരാമർശം നടത്തിയ ഒരാൾക്കെതിരെ കേസെടുത്തു. കിലാപൂർ സ്വദേശിയായ ഉപദേശഷ് യാദവിനെതിരെയാണ് കേസെടുത്തത്. വ്യാഴാഴ്ച രാത്രി മുഖ്യമന്ത്രിയെ അപമാനിക്കുന്ന തരത്തിൽ ഫേസ്ബുക്ക് പോസ്റ്റിട്ടതിനാണ് ഉപദേഷ് യാദവിനെതിരെ കേസെടുത്തതെന്ന് മിർസാപൂർ പൊലീസ് അറിയിച്ചു.
ബി.ജെ.പി സ്ഥാനാർഥിയായി ജലാലാബാദിൽ നിന്ന് മൽസരിച്ച മനോജ് കശ്യപാണ് ഇതുസംബന്ധിച്ച പരാതി പൊലീസിന് നൽകിയത്. ഇൗ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
മെയ് 23ന് വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ യോഗി ആദിത്യനാഥിനെതിരെ മോശം പരാമർശം നടത്തിയതിന് സാഹിൽ മാലിക് എന്നയാൾക്കെതിരെയും പൊലീസ് കേസെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.