Posted On
date_range Updated On
date_range ഉത്തർ പ്രദേശിൽ ദലിത് സഹോദരിമാരെ കൊലപ്പെടുത്തി കുളത്തിൽ കുഴിച്ചുമൂടി
ലഖ്നൗ: പ്രായപൂർത്തിയാകാത്ത ദലിത് സഹോരിമാരെ കൊലപ്പെടുത്തി കുളത്തിൽ കുഴിച്ചുമുടിയ നിലയിൽ കണ്ടെത്തി. ഉത്തർ പ്രദേശിലെ അേസാദർ പ്രദേശത്തെ ഗ്രാമത്തിലാണ് സംഭവമെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.
കണ്ണിൽ പരിക്കേറ്റ പാടുകളോടെയുള്ള മൃതദേഹം തിങ്കളാഴ്ച വൈകീട്ടോടെയാണ് കണ്ടെടുത്തത്. 12 കാരിയായ സുമി, എട്ടുവയസ്സുള്ള കിരൺ എന്നിവരാണ് കൊല്ലപ്പെട്ടത്. രണ്ട് മൃതദേഹത്തിനും കണ്ണിൽ പരിക്കുണ്ട്.
പച്ചക്കറി പറിക്കാനായി ഉച്ചയോടെ വീട്ടിൽ നിന്നിറങ്ങിയതായിരുന്നു പെൺകുട്ടികൾ. ബലാത്സംഗ ശ്രമത്തിനിടെയാണ് പെൺകുട്ടികൾ കൊല്ലപ്പെട്ടെതന്ന് ബന്ധുക്കൾ ആരോപിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനയച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.