മുഖ്താർ അൻസാരി
Posted On
date_range Updated On
date_range മുഖ്താർ അൻസാരിയുടെ ഭാര്യയെക്കുറിച്ച് വിവരം നൽകുന്നവർക്ക് ഇനാം
ലഖ്നോ: മുൻ എം.എൽ.എയും ക്രിമിനൽ കേസ് പ്രതിയുമായ മുഖ്താർ അൻസാരിയുടെ ഭാര്യ അഫ്സയെക്കുറിച്ച് വിവരം നൽകുന്നവർക്ക് ഇനാം പ്രഖ്യാപിച്ച് യു.പി പൊലീസ്. 50,000 രൂപയാണ് ഇനാം പ്രഖ്യാപിച്ചിരിക്കുന്നത്.
കൊല്ലപ്പെട്ട അതീഖ് അഹ്മദിന്റെ ഭാര്യ ഷായിസ്ത പർവീണിനെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ നടപടിയും. കൊലപാതകമടക്കം 49 ക്രിമിനൽ കേസുകളിൽ പ്രതിയായ മുഖ്താർ അൻസാരി ജയിലിലാണ്.
മുഖ്താർ അൻസാരിയുടെ 127 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കൾ ആദായനികുതി വകുപ്പ് കണ്ടുകെട്ടിയിരുന്നു. മുഖ്താറിന്‍റെ സഹായികളുടെ വീടുകൾ ഉത്തർ പ്രദേശ് സർക്കാർ ബുൾഡോസർ വെച്ച് തകർത്തിരുന്നു. വീടുകൾ അനധികൃതമായി നിർമിച്ചതാണെന്ന് ആരോപിച്ചായിരുന്നു നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.