Posted On
date_range Updated On
date_range യു.പിയിൽ ശിവലിംഗത്തിൽ മന്ത്രി കൈകഴുകി; വിവാദം
ബരാബങ്കി (യു.പി): ശിവലിംഗത്തിൽ കൈകഴുകുന്ന വിഡിയോ പുറത്തുവന്നതോടെ യു.പി മന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷം. ഭക്ഷ്യ സിവിൽ സപ്ലൈസ് സഹമന്ത്രി സതീഷ് ശർമ ബരാബങ്കിയിലെ ലോധേശ്വർ മഹാദേവ ക്ഷേത്രത്തിൽ ശിവലിംഗത്തിൽ പൂജാരിയുടെ സഹായത്തോടെ കൈ കഴുകുന്ന വിഡിയോയാണ് പുറത്തുവന്നത്.
ആഗസ്റ്റ് 27നാണ് സംഭവം. സനാതന ധർമത്തെ അവഹേളിച്ച മന്ത്രി രാജിവെക്കണമെന്ന് കോൺഗ്രസും സമാജ്വാദി പാർട്ടിയും ആവശ്യപ്പെട്ടു. എന്നാൽ, താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും തെറ്റായിരുന്നുവെങ്കിൽ പൂജാരി തടയുമായിരുന്നുവെന്നും മന്ത്രി പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.