വോട്ടിനായി വയോധികനെ കുത്തിന്​പിടിച്ച്​ ഭീഷണിപ്പെടുത്തി ബി.ജെ.പി കൗൺസിലർ; പിന്നീട് സംഭവിച്ചത്

തെരഞ്ഞെടുപ്പ്​ വിജയത്തിനായി ഏതറ്റം വരെയും പോകും എന്ന്​ തെളിയിച്ചിരിക്കുകയാണ്​ ഉത്തർ പ്രദേശിലെ ബി.ജെ.പി കൗൺസിലർ. ഉത്തർപ്രദേശിൽ ബി.ജെ.പിയെ പിന്തുണക്കാത്തതിന്റെ പേരിൽ കാൺപൂരിൽ നിന്നുള്ള ബി.ജെ.പി കൗൺസിലറായ രാഘവേന്ദ്ര മിശ്രയാണ്​ വയോധികനെ വസ്ത്രത്തിൽ കുത്തിപ്പിടിച്ച്​ ഭീഷണിപ്പെടുത്തിയത്​.

ഭീഷണി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വയോധികൻ തന്‍റെ അമ്മാവനാണെന്നും കുടുംബ പ്രശ്‌നം പരിഹരിക്കുകയാണെന്നും രാഘവേന്ദ്ര മിശ്ര പറഞ്ഞു. ആദ്യ വീഡിയോയിൽ മിശ്ര വയോധികന്‍റെ വസ്ത്രത്തിൽ പിടിച്ച് വലിച്ച്കൊണ്ട് ഭീഷണിപ്പെടുത്തുന്നതാണ് കാണുന്നത്. ഇതിന് മറുപടിയായി 'നിങ്ങളുടെ സർക്കാർ ഉത്തർപ്രദേശിൽ അധികാരത്തിൽ ഉള്ളതിനാൽ നിങ്ങൾക്ക്​ ഗുണ്ടായിസം കാണിക്കാമെന്ന്' വയോധികന്‍ പറയുന്നുണ്ട്.

തുടർന്നുവന്ന വിശദീകരണ വിഡിയോയിൽ തമാശയുടെ ഭാഗമായാണ് രംഗങ്ങൾ ചിത്രീകരിച്ചതെന്നാണ് മിശ്രയും വയോധികനും പറയുന്നത്. ഇതിൽ ഏത് വാദം വിശ്വസിക്കണമെന്ന സംശയത്തിലാണ് നാട്ടുകാർ. ഈ മാസം മുതൽ ഏഴ് ഘട്ടങ്ങളിലായാണ് ഉത്തർപ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. മാർച്ച് 10ന് വോട്ടെണ്ണൽ നടക്കും.

Tags:    
News Summary - UP BJP councillor ‘threatens’ senior citizen for votes, later claims they were joking

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.