ലഖ്നോ: ജയ്ശ്രീറാം വിളിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് യു.പിയിൽ 13കാരനെ കുത്തിപരിക്കേൽപ്പിച്ചു. ഉത്തർപ്രദേശിലെ കാൺപൂർ ജില്ലയിലാണ് സംഭവം. കേസിലെ പ്രതികളും പ്രായപൂർത്തിയാകാത്തവരാണ്.
മഹാരാജ്പൂർ പൊലീസ് സർക്കിളിലെ സാർസൗൽ മേഖലയിലാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മുസ്‍ലിം ബാലനെ സമീപിച്ച് ഒരു സംഘം വിദ്യാർഥികൾ കാലിൽ തൊടാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ, ഇത് ചെയ്യാൻ വിസമ്മതിച്ചതോടെ ജയ് ശ്രീറാം വിളിക്കാൻ ആവശ്യപ്പെട്ടു.
ഇതും ചെയ്യാതിരുന്നതോടെ സംഘം കൈയിലുണ്ടായിരുന്ന കുപ്പി പൊട്ടിച്ച് കുട്ടിയെ കുത്തുകയായിരുന്നു. പരിക്കേറ്റ വിദ്യാർഥിയെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടി ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്.
കഴിഞ്ഞ ഡിസംബറിൽ മധ്യപ്രദേശിലും സമാനമായ സംഭവം ആവർത്തിച്ചിരുന്നു. ജയ് ശ്രീറാം വിളിക്കാൻ ആവശ്യപ്പെട്ട് പ്രായപൂർത്തിയാകാത്ത മൂന്ന് മുസ്‍ലിം കുട്ടികളെയാണ് മധ്യപ്രദേശിൽ ക്രൂരമായി മർദിച്ചത്. ഇതിന്റെ വിഡിയോയും പുറത്ത് വന്നിരുന്നു. 17കാരനായ പ്രതി ഏഴും പതിനൊന്നും പതിമൂന്നും വയസുള്ള മൂന്ന് കുട്ടികളെ മർദിക്കുന്ന വിഡിയോയാണ് പുറത്ത് വന്നത്. പ്രതികളിലൊരാൾ മദ്യലഹരിയിൽ ആയിരിക്കെയാണ് വീഡിയോ സാമൂഹ്യമാധ്യങ്ങളിൽ പങ്കുവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.