ഭോപ്പാൽ: മധ്യപ്രദേശിലെ ജബൽപൂരിലും വിമാനത്താവളത്തിന്റെ മേൽക്കൂരയുടെ ഒരു ഭാഗം തകർന്നു വീണു. അപകടത്തിൽ നിന്നും തലനാരിഴക്കാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ രക്ഷപ്പെട്ടത്. ഇവർ എയർപോർട്ടിലേക്ക് വന്ന കാർ അപകടത്തിൽ തകർന്നു. മാസങ്ങൾക്ക് മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത വിമാനത്താവളത്തിന്റെ മേൽക്കൂരയാണ് തകർന്നത്.
ആദ്യ മഴയിൽ തന്നെ വെള്ളം കുത്തിയൊലിച്ച് എത്തിയതോടെ വിമാനത്താവളത്തിന്റെ മേൽക്കൂരയുടെ ഒരു ഭാഗം തകരുകയായിരുന്നു. വ്യാഴാഴ്ച രാവിലെ പതിനൊന്നരയോടെയാണ് വിമാനത്തിന്റെ മേൽക്കൂര തകർന്നത്. പുതിയ ടെർമിനൽ ബിൽഡിങ്ങിന് മുമ്പിലുള്ള മേൽക്കൂരയാണ് കഴിഞ്ഞ ദിവസം തകർന്നതെന്ന് എയർപോർട്ട് ഡയറക്ടർ രാജീവ് രത്തൻ പാണ്ഡേ്യ അറിയിച്ചു. പെട്ടെന്ന് ശക്തിയായി വെള്ളമെത്തിയതാണ് മേൽക്കൂര തകരാനുള്ള കാരണമെന്നും അദ്ദേഹം പറഞ്ഞു. മേൽക്കൂരക്ക് അടിയിലുണ്ടായിരുന്ന കാറിന് സാരമായ കേടുപാട് സംഭവിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
കനത്തമഴയിൽ ഡൽഹി വിമാനത്താവളത്തിന്റെ മേൽക്കൂര തകർന്ന് വീണ് ഒരാൾ മരിച്ചിരുന്നു. ടെർമിനൽ ഒന്നിന്റെ മേൽക്കൂരയാണ് ഭാഗികമായി തകർന്നത്. വെള്ളിയാഴ്ച പുലർച്ചെയുണ്ടായ അതിശക്തമായ മഴയിലാണ് അപകടമുണ്ടായത്. സംഭവത്തിൽ പരിക്കേറ്റ നാല് പേരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
മൂന്ന് ഫയർ എൻജിനുകൾ രക്ഷാപ്രവർത്തനത്തിനായി വിമാനത്താവളത്തിൽ എത്തിയിട്ടുണ്ട്. അപകടത്തെ തുടർന്ന് ഡൽഹി വിമാനത്താവളത്തിലെ ടെർമിനൽ ഒന്നിന്റെ പ്രവർത്തനം ഉച്ചക്ക് രണ്ട് മണി വരെ നിർത്തിവെച്ചു. ടെർമിനൽ ഒന്നിൽ നിന്നുള്ള യാത്രക്കാർക്ക് ബദൽസംവിധാനമൊരുക്കുമെന്ന് വിമാനത്താവള അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.