ഇന്ത്യയിലെ ജയിലുകളിൽ പ്രതിവർഷം ശരാശരി 170 അസ്വാഭാവിക മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. 2014 മുതൽ 2022 വരെയുള്ള ‘
സ്പെൻഡ്’ തയാറാക്കിയ പഠനത്തിലാണ് ഈ വിവരം. ഇക്കാലയളവിൽ 1521 പേർ ജയിലിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചു. അതിൽ 70 ശതമാനവും ആത്മഹത്യകളായിരുന്നു. 2016ലാണ് ഏറ്റവുംകുടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തത് -231; അതിൽ 102ഉം ആത്മഹത്യകളായിരുന്നു. 2022ൽ
രേഖപ്പെടുത്തിയ 159 അസ്വാഭാവിക മരണങ്ങളിൽ 119 ആണ് ആത്മഹത്യ -74.8 ശതമാനം. അവസാന അഞ്ച് വർഷങ്ങളിൽ ആത്മഹത്യ നിരക്ക് കൂടുതലാണെന്നും പഠനം വ്യക്തമാക്കുന്നു. ജയിൽപുള്ളികളുടെ മാനസികാരോഗ്യ പ്രശ്നങ്ങൾ വേണ്ടത്ര പരിഗണിക്കപ്പെടുന്നില്ലെന്നും ആവശ്യത്തിന് സൈക്യാട്രിസ്റ്റുകൾ ജയിലുകളിലില്ലെന്നും പഠനത്തിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.