'അടി കിട്ടും'- ഓക്​സിജനില്ലെന്ന്​ പരാതി​പ്പെട്ടയാ​േളാട്​​ കേന്ദ്രമന്ത്രിയുടെ ഭീഷണി

ദമോഹ്:​ ഗുരുതരാവസ്​ഥയിൽ കഴിയുന്ന മാതാവിന്‍റെ ചികിത്സക്കായി ഓക്​സിജൻ ലഭ്യമാക്കണമെന്ന്​ പരാതിപ്പെട്ടയാൾക്ക്​ മുതിർന്ന ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ പ്രഹ്ലാദ്​ പ​േട്ടലിന്‍റെ ഭീഷണി. 'ഇങ്ങനെയെക്കെ സംസാരിച്ചാൽ രണ്ട്​ അടിയായിരിക്കും കിട്ടുക' (ഐസേ ബാത്​ കരേഗാ തൊ ദോ ഖായേഗാ) എന്നായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം. മധ്യ​പ്രദേശ​ിലെ ദമോഹിലെ ജില്ലാ ഹോസ്​പിറ്റലിൽ നടന്ന സംഭവത്തിന്‍റെ വിഡ​ിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്​​. ദമോഹിൽ നിന്നുള്ള എം.പിയാണ്​ പ്രഹ്ലാദ്​ പ​േട്ടൽ.

തന്‍റെ മണ്ഡലത്തിലെ ആശുപത്രിയിൽ സന്ദർശനം നടത്താനെത്തിയ കേന്ദ്രമന്ത്രിയോടാണ്​ ഒരാൾ പരാതി പറയാനെത്തിയത്​. അമ്മ ഗുരുതരാവസ്​ഥയിലാണെന്നും ചികിത്സക്കായി ഓക്​സിജൻ ലഭ്യമല്ലെന്നും മന്ത്രി ഇടപെടണമെന്നുമാണ്​ അയാൾ പറയുന്നത്​. അപ്പോഴാണ്​ 'രണ്ട്​ അടിയായിരിക്കും കിട്ടുക' എന്ന മറുപടി മന്ത്രി നൽകുന്നത്​. താൻ അടി വാങ്ങാൻ തയാറാണെന്നും അമ്മക്ക്​ ഓക്​സിജൻ കിട്ടിയാൽ മതി എന്നും നിസ്സഹായതയോടെ അയാൾ മറുപടി പറയുന്നതും കേൾക്കാം.

'നിങ്ങൾക്ക്​ ആരെങ്കിലും ഓക്​സിജൻ നിഷേധിച്ചോ' എന്ന്​ മന്ത്രി ചോദിക്കുന്നുണ്ട്​. ആശുപത്രിക്കാർ ഓക്​സിജൻ നിഷേധിച്ചെന്നും ഒരു സിലിണ്ടർ അഞ്ച്​ മിനിറ്റ്​ നേരത്തേക്കേ കിട്ടിയുള്ളൂ​െയന്നുമാണ്​ അയാളുടെ മറുപടി. ആർക്കും സഹായം നിഷേധിക്കുന്നില്ലെന്നും പരാതിക്കാരൻ ഉചിതമായ ഭാഷ ഉപയോഗിക്കണമായിരുന്നെന്നുമാണ്​ പിന്നീട്​ മന്ത്രി ചൂണ്ടിക്കാട്ടിയത്​.

പിന്നീട്​ മന്ത്രിയെ ന്യായീകരിച്ച്​ ബി.​െജ.പി വക്​താവ്​ ഡോ. ആശിഷ്​ അഗർവാൾ രംഗത്തെത്തി. 'പെട്ടന്ന്​ ക്ഷോഭിക്കുന്നയാളാണ്​ മന്ത്രി. ഒരുപക്ഷേ, താൻ ആ വാക്കുകൾ ഉപയോഗിച്ച സാഹചര്യമെന്തെന്ന്​ അദ്ദേഹം തിരിച്ചറിഞ്ഞുകാണില്ല. ഈ സാഹചര്യത്തിൽ എല്ലാവരും സംയമനം പാലിക്കേണ്ടതാണ്​' -ആശിഷ്​ അഗർവാൾ പറഞ്ഞു.

കേന്ദ്രമന്ത്രിക്കെതിരെ കോൺഗ്രസ്​ നേതാക്കൾ രംഗത്തെത്തി. മാതാവ്​ മരണാസന്നയായി കിടക്കു​​േമ്പാൾ ഇത്തരം വാക്കുകൾ പറഞ്ഞ മന്ത്രിയെ കൈയേറ്റം ചെയ്യാതിരുന്ന പരാതിക്കാരനെ അഭിനന്ദിക്കുന്നെന്നായിരുന്നു കോൺഗ്രസ്​ എം.എൽ.എ കുനാൽ ചൗധരിയുടെ പ്രതികരണം. 

Tags:    
News Summary - Union minister Prahlad Patel threatens to slap a man who pleaded for oxygen for his ailing mother

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.