Posted On
date_range Updated On
date_range കേന്ദ്ര മന്ത്രി കൽരാജ് മിശ്ര രാജി സമർപ്പിച്ചു
ന്യൂഡൽഹി: കേന്ദ്ര ചെറുകിട ^ഇടത്തരം വ്യവസായ വകുപ്പ് മന്ത്രി കൽരാജ് മിശ്ര രാജി സമർപ്പിച്ചു. രാജിവെക്കാനുള്ള തീരുമാനം പ്രധാനമന്ത്രി നരേന്ദ്രമോദി അംഗീകരിച്ചതായും അദ്ദേഹം പറഞ്ഞു. ഇന്നലെ പ്രധാനമന്ത്രിെയ കണ്ട് രാജി സന്നദ്ധത അറിയിച്ചപ്പോൾ അദ്ദേഹം അത് അംഗീകരിച്ചു. ഉടൻ താൻ രാജിക്കത്ത് നൽകിെയന്നും കൽരാജ് മിശ്ര പറഞ്ഞു.
താൻ നേരത്തെയും രാജി സന്നദ്ധത അറിയിച്ചിരുന്നു. അന്ന് ഉത്തർ പ്രദേശ് തെരഞ്ഞെടുപ്പ് അടുത്തതിൽ പ്രചാരണത്തിന് തെൻറ ആവശ്യമുണ്ടെന്ന് നേതൃത്വം അറിയിച്ചു. അതിനാൽ രാജിവെച്ചില്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞതിനാൽ വീണ്ടും രാജി സന്നദ്ധത അറിയിക്കുകയായിരുന്നെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പ്രധാനമന്ത്രി തെൻറ പ്രവർത്തനങ്ങളിൽ സംതൃപ്തനാണെന്നും തന്നെ അഭിനന്ദിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.