ഇന്ത്യ-യു.എസ് സുരക്ഷാ പങ്കാളിത്തം ശക്തിപ്പെടുത്തും: കേന്ദ്രമന്ത്രി അമിത് ഷായും യു.എസ് അംബാസഡർ സെർജിയോ ഗോറും തമ്മിൽ കൂടികാഴ്ച നടത്തി

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി യു.എസ് അംബാസഡർ സെർജിയോ ഗോർ. കൂടികാഴ്ചയിൽ തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങളിലും മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങളിലും സഹകരണം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് ഇരുവരും ചർച്ച നടത്തി. ഫ്രാൻസിലെ എവിയൻ-ലെ-ബെയ്‌ൻസിലിൽ ജി7 ഉച്ചകോടിക്കിടെ നടന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്‍റെയും കൂടിക്കാഴ്ചയ്ക്ക് തൊട്ടുപിന്നാലെയാണ് ഇരുവരും തമ്മിലുള്ള ചർച്ച.


 `യു.എസ് അംബാസഡർ സെർജിയോ ഗോറുമായി ന്യൂഡൽഹിയിൽ വെച്ച് കൂടിക്കാഴ്ച നടത്തി. സുരക്ഷാ രംഗത്ത്, പ്രത്യേകിച്ച് തീവ്രവാദ വിരുദ്ധ-മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങളിൽ ഇന്ത്യയും യു.എസും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് വിശദമായി ചർച്ച ചെയ്തു' അമിത് ഷാ എക്സ് പോസ്റ്റിൽ കുറിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ-യു.എസ് സമഗ്ര ആഗോള പങ്കാളിത്തം മുന്നോട്ട് കൊണ്ടുപോകാനും ഉഭയകക്ഷി ബന്ധത്തിലൂടെ ഇരുരാജ്യങ്ങളിലെയും ജനങ്ങൾക്ക് പ്രയോജനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിചേർത്തു.


അതേ സമയം കൂടികാഴ്ചക്ക് പിന്നാലെ ഇരുരാജ്യങ്ങളിലെയും ജനങ്ങളെയും അതിർത്തികളെയും സുരഷ ഉറപ്പാക്കാന്‍ ഫലപ്രദമായ ചർച്ച നടത്തിയതായി എക്സിൽ കുറിച്ചു. `തീവ്രവാദത്തെ നേരിടാനും മയക്കുമരുന്നുകളിൽ നിന്നും ലഹരിപദാർഥങ്ങളിൽ നിന്നും നമ്മുടെ ജനങ്ങളെ സംരക്ഷിക്കാനും അതിർത്തികൾ സുരക്ഷിതമാക്കാനും ഇരുരാജ്യങ്ങളിലെയും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനും സഹകരണം വർധിപ്പിക്കുന്നതിനെക്കുറിച്ച് ഞങ്ങൾ ഫലപ്രദമായ ചർച്ച നടത്തി. ഫ്രാൻസിലെ ജി7 ഉച്ചകോടിക്കുള്ള സന്ദർശനത്തിന് ശേഷം ന്യൂഡൽഹിയിൽ തിരിച്ചെത്തി. അമേരിക്കയും ഇന്ത്യയും തമ്മിലുള്ള ബന്ധത്തിൽ ഒരുപാട് നല്ല ഫലങ്ങൾ ഉണ്ടായിട്ടുണ്ട്'. ബുധനാഴ്ച ട്രംപുമായുള്ള കൂടിക്കാഴ്ചയിൽ ഇറാനുമായുള്ള യു.എസിന്‍റെ സമാധാന കരാർ നടപ്പിലാക്കുമ്പോൾ നാവികരുടെ സുരക്ഷയ്ക്ക് മുൻഗണന നൽകണമെന്ന് പ്രധാനമന്ത്രി മോദി ആവശ്യപ്പെട്ടു. കഴിഞ്ഞ ഒരു വർഷമായി പ്രതിസന്ധിയിലായിരുന്ന ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള നടപടികളിലും ഇരു നേതാക്കളും ശ്രദ്ധ കേന്ദ്രീകരിച്ചു.

Tags:    
News Summary - India-U.S. Security Partnership to be Strengthened: Union Minister Amit Shah Meets with U.S. Ambassador Sergio Gor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.