'എം.പി.എസ്​.സി ഒരു മായയാണ്​'; ജോലി ലഭിക്കാത്തതിന്​ 24കാരൻ ആത്മഹത്യ ചെയ്​തു

പുണെ: ജോലി ലഭിക്കാത്തതി​െൻറ മനോവിഷമത്തിൽ 24കാരൻ ആത്മഹത്യ ചെയ്​തു. മഹാരാഷ്​ട്ര പുണെയിലെ ഹഡപ്​സർ സ്വദേശിയായ സ്വ​പ്​നിൽ ലോങ്കറാണ്​ ആത്മഹത്യ ചെയ്​തത്​. മഹാരാഷ്​ട്ര പബ്ലിക്​ സർവിസ്​ കമീഷൻ പരീക്ഷക്ക്​ തയാറെടുക്കുകയായിരുന്നു സ്വപ്​നിൽ. പ്രിലിമിനറി പരീക്ഷ വിജയിച്ചെങ്കിലും ലോക്​ഡൗണിനെ തുടർന്ന്​ ജോലി ലഭിക്കാതായതോടെയാണ്​ ആത്മഹത്യ.

സ്വപ്​നിലി​െൻറ പിതാവ്​ ശനിവാർ പേട്ടിൽ പ്രിൻറിങ്​ പ്രസ്​ നടത്തിവരികയായിരുന്നു. ബുധനാ​ഴ്​ച മാതാപിതാക്കളും സഹോദരിയും ജോലിക്ക്​ പോയി. സഹോദരി ഉച്ചകഴിഞ്ഞ്​ വീട്ടിൽ തി​രിച്ചെത്തിയപ്പോൾ സ്വപ്​നിലിനെ വീട്ടിൽ കാണുന്നില്ലായിരുന്നു. തുടർന്ന്​ മുറിയിൽ പ്രവേശിപ്പിച്ചപ്പോൾ നിലത്തുകിടക്കുന്നതായി കണ്ടെത്തുകയായിരുന്നു. ഉടൻതന്നെ മാതാപിതാക്കളെയും പൊലീസിനെയും വിവരം അറിയിച്ചു. ആശുപത്രിയിലെത്തിച്ചെങ്കിലും അവിടെ എത്തുന്നതിന്​ മുമ്പ്​ മരിച്ചിരുന്നു.

യുവാവി​െൻറ സമീപത്തുനിന്ന്​ ആത്മഹത്യകുറിപ്പും ക​ണ്ടെത്തി. 'എം.പി.എസ്​.സി ഒരു മായയാണ്​. ആരും അതിൽ വീഴരുത്​. പ്രായമാകു​ന്തോറും ബാധ്യതകൾ കൂടും' -എന്നായിരുന്നു കുറിപ്പ്​.

സംഭവത്തിൽ പൊലീസ്​ കേസെടുത്തു. മഹാരാഷ്​ട്രയിൽ എല്ലാ വർഷവും ലക്ഷകണക്കിന്​ പേരാണ്​ എം.പി.എസ്​.സിക്കായി തയാറെടുക്കുന്നത്​. കോവിഡ്​ മഹാമാരിയെ തുടർന്ന്​ പരീക്ഷ മാറ്റിവെക്കുന്നത്​ ഉൾപ്പെടെയുള്ള നടപടികൾ ഉദ്യോഗാർഥികളെ കുഴക്കിയിരുന്നു. 

Tags:    
News Summary - Unable to get job, 24-year-old MPSC aspirant dies by suicide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.