ന്യൂഡൽഹി: യു.എൻ പോപ്പുലേഷൻ ഫണ്ടിെൻറ മുൻ ഉപദേശകയെ ബിഹാർ ഒാഫീസിലെ ജീവനക്കാർ പീഡിപ്പിച്ചതായി പരാതി. ഏജൻസിയുടെ ഇന്ത്യൻ പ്രതിനിധിക്കും രണ്ടു വനിതാ ഉദ്യോഗസ്ഥർക്കുമെതിരാണ് പരാതി.ഉദ്യോഗസ്ഥർ മോശം പരാമർശം നടത്തുകയും വ്യക്തിഹത്യ നടത്തുകയും ചെയ്തുവെന്നാണ് മുൻ ഉപദേശകയായ പ്രശാന്തി തിവാരി(30) പരാതി നൽകിയത്. പോപ്പുലേഷൻ ഫണ്ടിെൻറ മിഷൻ അവസാനിക്കുന്നതിന് മുമ്പ് 2017 നവംബറിലായിരുന്നു സംഭവം.
ബാലവിവാഹം തടയുന്നതിനായി കഴിഞ്ഞ വർഷം ‘ബന്ദൻ േടാഡ്’ എന്ന ആൻഡ്രോയിഡ് ആപ്പ് വികസിപ്പിച്ച ഒാഫീസറാണ് പ്രശാന്തി.
ഒാഫീസിെല ജീവനക്കാർ തന്നോട് മതപരമായ അസഹിഷ്ണുത കാണിച്ചുവെന്നും ജോലി സ്ഥലത്ത് ലൈംഗികമായി പീഡിപ്പിക്കുന്നതിന് ഗൂഢാലോചന നടത്തിയെന്നുമാണ് വിദേശകാര്യമന്ത്രി സുഷമ സ്വരാജിന് നൽകിയ പരാതിയിൽ പറയുന്നത്.
യു.എന്നിെൻറ ഇന്ത്യൻ ഇൻഫർമേഷൻ സെൻററിൽ പരാതി നൽകിയിരുെന്നങ്കിലും നടപടി സ്വീകരിക്കാൻ സാധിക്കില്ലെന്ന് അറിയിക്കുകയായിരുന്നു. വേണ്ടത്ര തെളിവുകളില്ലെന്നായിരുന്നു കാരണം. യു.എൻ ജീവനക്കാർക്ക് നൽകുന്ന നിയമ പരിരക്ഷ ഉപയോഗിച്ച് പ്രതികൾക്കെതിരെ ക്രിമിനൽ കേസ് എടുക്കണമെന്നും പ്രശാന്തി പരാതിയിൽ ആവശ്യപ്പെടുന്നു.
ഇന്ത്യൻ പ്രതിനിധി ഡീഗോ പലസ്യോ, ജീവനക്കാരായ ഇന സിങ്, പല്ലവി കുമാർ എന്നിവർക്കെതിരായാണ് ആരോപണം. ‘സിംഗിൾ മദർ‘ ആണെന്ന അവസ്ഥയെ അപമാനിക്കുകയായിരുന്നു ഇവരെന്നും പ്രശാന്തി പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.