Posted On
date_range Updated On
date_range യുക്രെയ്ൻ രക്ഷാദൗത്യം; കേരള ഹൗസിൽ പ്രത്യേക സംഘത്തെ നിയമിച്ചു
ന്യൂഡൽഹി: യുക്രെയ്ൻ രക്ഷാദൗത്യത്തിലൂടെ ഡൽഹിയിലെത്തുന്ന വിദ്യാർഥികളെ നാട്ടിലെത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിന് കേരള ഹൗസിൽ സെക്രട്ടേറിയറ്റിൽ നിന്ന് പ്രത്യേകസംഘത്തെ നിയമിച്ചു.
കേരള ഹൗസ് ലെയ്‌സൺ വിഭാഗത്തിൽ മുൻപരിചയമുള്ള അസി. സെക്ഷൻ ഓഫിസർ എം. കിരൺ, സീനിയർ ഗ്രേഡ് അസിസ്റ്റന്‍റ് ഷെയ്ക്ക് ഹസ്സൻ ഖാൻ, സെക്രട്ടേറിയറ്റ് അസിസ്റ്റന്‍റ് സഫിർ അഹമ്മദ് എന്നിവരാണ് സംഘത്തിലുള്ളത്. കേരള ഹൗസ് പ്രോട്ടോക്കോൾ ഓഫിസറായി സെക്രട്ടേറിയറ്റിലെ ജോയിന്‍റ് സെക്രട്ടറി എ. സുൽഫിക്കർ റഹ്‌മാനെയും നിയമിച്ചു. ലെയ്‌സൺ ഓഫിസറുടെ ചുമതലയും ഇദ്ദേഹം നിർവഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.