Posted On
date_range Updated On
date_range മൂന്ന് ദശലക്ഷം പാരസെറ്റമോൾ യു.കെയിലേക്ക്
ലണ്ടൻ: ഇന്ത്യയിൽ നിന്ന് മൂന്ന് ദശലക്ഷം യൂനിറ്റ് പാരസെറ്റമോൾ യു.കെയിലേക്ക്. യു.കെ അധികൃതർ നടത്തിയ ചർച്ചയെ തുടർ ന്നാണ് ഗുളികകൾ കയറ്റുമതി ചെയ്യാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്.
വരുന്ന രണ്ടാഴ്ചക്കകം ഗുളികകൾ മുൻനിര സൂപ്പർ മാർക്കറ്റുകളിൽ എത്തിച്ചേരുമെന്ന് യു.കെ ഫോറിൻ ആൻഡ് കോമൺവെൽത്ത് ഒാഫീസ് അറിയിച്ചു.
മാർച്ചിൽ കോവിഡ് വൈറസ് ബാധ റിപ്പോർട്ട് ചെയ്തതിന് പിന്നാലെ ഇന്ത്യ പാരസെറ്റമോൾ കയറ്റുമതിക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു.
യു.കെയിൽ 93,873 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതുവരെ 12,107 പേർ മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.