Posted On
date_range Updated On
date_range കൊൽക്കത്തയിലെ പ്ലേ സ്കൂളിൽ രണ്ട് വയസുകാരന് ലൈംഗിക പീഡനം
കൊൽക്കത്ത: പ്ലേ സ്കൂളിൽ രണ്ടു വയസുകാരൻ ലൈംഗിക പീഡനത്തിനിരയായി. കൊൽക്കത്തയിലെ ഡയമണ്ട് ഹാർബർ പ്രദേശത്തെ സ്കൂളിൽ തിങ്കളാഴ്ചയായിരുന്നു സംഭവം. കുട്ടിയുടെ പിതാവ് സംഭവത്തിൽ തകുർപുകൂർ പൊലീസിൽ ബുധനാഴ്ച പരാതി നൽകി.
കുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകാൻ മാതാവ് സ്കൂളിലെത്തിയപ്പോൾ മകൻ ഉച്ചത്തിൽ കരയുന്നതാണ് കണ്ടത്. ശുചിമുറിയിലെത്തിച്ച് പരിശോധിച്ചപ്പോൾ സ്വകാര്യ ഭാഗങ്ങളിൽ രക്തം പൊടിഞ്ഞതായി ശ്രദ്ധയിൽ പെട്ടു. തുടർന്ന് നടത്തിയ പ്രാഥമിക പരിശോധനയിലാണ് ലൈംഗിക പീഡനത്തിന് ഇരയായതായി കണ്ടെത്തിയത്.
എന്നാൽ, പീഡിപ്പിച്ചതാരാണെന്ന് വിവരമില്ല. കുട്ടിയുടെ പിതാവിെൻറ പരാതിയിൽ പോക്സോ പ്രകാരം പൊലീസ് കേസെടുത്തു. ജൂൺ 26 മുതൽ സ്കൂളിലെ സി.സി.ടി.വി പ്രവർത്തന രഹിതമാണെന്ന് കുട്ടിയുടെ പിതാവ് ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.