Posted On
date_range Updated On
date_range ഒരു ബെഡിൽ രണ്ട് രോഗികൾ; വരാന്തയിൽ മൃതദേഹങ്ങൾ, ഡൽഹിയിൽ കോവിഡ് വ്യാപനം അതിരൂക്ഷം
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമാകുന്നതിനിടെ ഡൽഹിയിലും സ്ഥിതി ഗുരുതരമാകുന്നു. പരിധിക്കപ്പുറമുള്ള രോഗികളാണ് ആശുപത്രികളിൽ ചികിത്സക്കെത്തുന്നത്. ഒരു ബെഡിൽ തന്നെ രണ്ട് രോഗികൾ കിടക്കുന്നതിന്‍റെ ചിത്രങ്ങൾ ഡൽഹിയിൽ നിന്ന് പുറത്തു വന്നു.
ലോക് നായക് ജയ് പ്രകാശ് നാരയൺ ആശുപത്രിയിലാണ് ഒരു ബെഡിൽ തന്നെ രണ്ട് രോഗികൾ ചികിത്സയിൽ കഴിയുന്നത്. ഇതേ ആശുപത്രിയിലെ വരാന്തയിൽ കോവിഡ് മൂലം മരിച്ചവരുടെ മൃതദേഹങ്ങൾ ഇട്ടതും വിവാദമായിരുന്നു. 1500 ബെഡാണ് ആശുപത്രിയിലുള്ളത്. ഇതിൽ ഭൂരിപക്ഷം ബെഡുകളും നിറഞ്ഞിരിക്കുകയാണ്.
മുഴുവൻ കോവിഡ് ബെഡുകൾ നിറഞ്ഞുവെന്ന് മെഡിക്കൽ ഡയറക്ടർ സുരേഷ് കുമാർ പറഞ്ഞു. നിലവിൽ ഉൾക്കൊള്ളാൻ കഴിയുന്നതിന് അപ്പുറമുള്ള രോഗികളാണ് ആശുപത്രിയിലെത്തുന്നത്. ഇന്ന് മാത്രം 158 പേരെ പ്രവേശിപ്പിച്ചുവെന്നും അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.