Posted On
date_range Updated On
date_range അനന്ത്നാഗിൽ വീണ്ടും ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ വധിച്ചു
ശ്രീനഗർ: ജമ്മുകശ്മീരിലെ അനന്ത്നാഗ് ജില്ലയിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു. വാഗാമ മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. സൈന്യവും പൊലീസും തമ്മിൽ സംയുക്തമായാണ് ഓപ്പറേഷൻ നടത്തിയത്. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്.
തിങ്കളാഴ്ചയും അനന്ത്നാഗ് ജില്ലയിൽ സൈന്യം ഭീകരരെ വധിച്ചിരുന്നു. ഒരു ഹിസ്ബുൾ മുജാഹിദീൻ ഭീകരനും രണ്ട് ലശ്കർ ത്വയിബ ഭീകരരുമാണ് കൊല്ലപ്പെട്ടത്.
ഈ വർഷം മാത്രം നൂറിലധികം ഭീകരരെയാണ് സൈന്യം ഏറ്റുമുട്ടലിൽ വധിച്ചത്. ജൂണിൽ മാത്രം 46 ഭീകരരെ കൊലപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.