Posted On
date_range Updated On
date_range പാക് വെടിവെപ്പിൽ രണ്ട് ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടു
ശ്രീനഗർ: ജമ്മുകശ്മീരിലെ സുന്ദർബനി മേഖലയിലെ നിയന്ത്രണരേഖയിൽ പാക് സൈന്യം നടത്തിയ വെടിവെപ്പിൽ രണ്ട് ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടു.
റൈഫിൾ മാൻ വിനോദ് സിങ്ങും റൈഫിൾമാൻ ജാക്കി ശർമയും ആണ് മരണപ്പെട്ടത്. ഇന്നലെ വൈകുന്നേരമാണ് സംഭവം.വെടിനിർത്തൽ കരാർ ലംഘിച്ച പാകിസ്താനെതിരെ ഇന്ത്യൻ സൈന്യവും തിരിച്ചടിച്ചു.
കഴിഞ്ഞ മാസം, കശ്മീരിലെ പൂഞ്ച് സെക്ടറിൽ പാക് സൈന്യത്തിൻെറ ആക്രമണത്തിൽ ഒരു കുടുംബത്തിലെ അഞ്ച് അംഗങ്ങൾ കൊല്ലപ്പെട്ടിരുന്നു. പാകിസ്താൻ പ്രകോപനം സൃഷ്ടിച്ചാൽ തിരിച്ചടിക്കാൻ പ്രതിരോധമന്ത്രി നിർമലാ സീതാരാമൻ നിർദേശം നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.