ട്രെയിനിൽ മുസ്ലിം യാത്രക്കാരെ വെടിവെച്ചുകൊന്ന രണ്ട് ആർ.പി.എഫുകാരെ പുറത്താക്കി

മുംബൈ: കഴിഞ്ഞവർഷം ജൂലൈ 31ന് ജയ്പുർ-മുംബൈ സെൻട്രൽ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് ട്രെയിനിൽ മൂന്ന് യാത്രക്കാരെയും മേലുദ്യോഗസ്ഥനെയും ആർ.പി.എഫ് കോൺസ്റ്റബിൾ വെടിവെച്ചുകൊന്ന സംഭവത്തിൽ രണ്ടുപേരെ പുറത്താക്കി.

സംഭവ സമയത്ത് ട്രെയിനിലുണ്ടായിരുന്ന ആർ.പി.എഫ് കോൺസ്റ്റബിൾമാരായ അമയ് ആചാര്യ, നരേന്ദ്ര പാർമർ എന്നിവരെയാണ് ആർ.പി.എഫ് മുംബൈ ഡിവിഷൻ സീനിയർ ഡിവിഷനൽ സെക്യൂരിറ്റി കമീഷണർ പുറത്താക്കിയത്. ഔദ്യോഗിക കൃത്യനിർവഹണത്തിലെ പരാജയം ചൂണ്ടിക്കാട്ടിയാണ് നടപടി. വെടിവെപ്പ് നടത്തിയ ചേതൻസിങ് ചൗധരിയെ സർവിസിൽ നിന്ന് പുറത്താക്കിയിരുന്നു.

പ്രതി മഹാരാഷ്ട്രയിലെ അകോലയിൽ ജയിലിലാണ്. മുസ്ലിംകളായ മൂന്ന് യാത്രക്കാരെ തിരഞ്ഞുപിടിച്ച് വെടിവെക്കുകയായിരുന്നുവെന്നാണ് കേസ്. നേരത്തേ ജോലി മതിയാക്കി വാപ്പിയിൽ ഇറങ്ങാൻ സമ്മതിക്കാത്തതിലുള്ള വൈരാഗ്യമാണ് ആർ.പി.എഫ് എ.എസ്.ഐ ടിക്കാറാം മീണയെ കൊല്ലാൻ കാരണമെന്നും പറയുന്നു.

Tags:    
News Summary - Two RPF Constables Dismissed in Train Hate Killings Case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.