Posted On
date_range Updated On
date_range ഏഴര ലക്ഷത്തിന്‍റെ മയക്കുമരുന്നുമായി ബംഗളൂരുവില്‍ മലയാളി ഉൾപ്പെടെ രണ്ടു പേർ പിടിയിൽ
ബംഗളൂരു: ബംഗളൂരുവില്‍ ഏഴര ലക്ഷം രൂപ വിലമതിക്കുന്ന മയക്കുമരുന്നുകളുമായി മലയാളിയുള്‍പ്പെടെ രണ്ടു പേര്‍ പിടിയിലായി. മലയാളിയായ പി.കെ. റാഖിദ് (24), മണിപ്പൂര്‍ സ്വദേശി മായങ്ക് മായ് (44) എന്നിവരെയാണ് എച്ച്.എസ്.ആര്‍. ലേഔട്ട് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇവരില്‍ നിന്ന് മൂന്നു കിലോ കഞ്ചാവും 300 എം.ഡി.എം.എ ഗുളികകളും പിടിച്ചെടുത്തു. നഗരത്തിലെ സ്വകാര്യ കമ്പനി ജീവനക്കാരായ ഇരുവരും എച്ച്.എസ്.ആര്‍ ലേഔട്ടിലാണ് താമസിക്കുന്നത്. മായങ്ക് മണിപ്പൂരില്‍ നിന്ന് വാങ്ങിക്കൊണ്ടുവരുന്ന മയക്കുമരുന്ന് വസ്തുക്കൾ ബംഗളൂരുവില്‍ റാഖിദിെൻറ സഹായത്തോടെ വിൽപന നടത്തി വരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഇരുവരും രണ്ടു വര്‍ഷത്തിലേറെയായി മയക്കുമരുന്ന് കടത്തിലേര്‍പ്പെട്ടുവരികയാണെന്ന് സംശയമുണ്ടെന്നും കൂടുതൽ അന്വേഷണം നടത്തുമെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.