അബ്ദുൽ റഷീദ്, ആരിഫ്
Posted On
date_range Updated On
date_range മെത്താംഫെറ്റാമൈൻ മരുന്നുമായി രണ്ടു പേർ മംഗളൂരുവിൽ അറസ്റ്റിൽ
മംഗളൂരു: ചികിത്സക്കും ലഹരിയായും ഉപയോഗിക്കുന്ന 20 ഗ്രാം മെത്താംഫൈറ്റാമൈൻ പൊടിയുമായി രണ്ടു പേർ അറസ്റ്റിൽ. ഉള്ളാൾ സ്വദേശികളായ കെ.സി റോഡിലെ അബ്ദുൽ റഷീദ് മുഹ്‌യുദ്ദീൻ (41), ദേർളകട്ട ഗ്രീൻ വ്യൂ അപാർട്ട്മെന്റിൽ താമസിക്കുന്ന പി. ആരിഫ് (40) എന്നിവരെയാണ് നെതിലയിൽ നിന്ന് മംഗളൂരു കൊണാജെ പൊലീസ് അറസ്റ്റ് ചെയ്തത്.
പിടികൂടിയ മയക്കുമരുന്നിന് 1,06,500 രൂപ വില വരുമെന്ന് മംഗളൂരു സിറ്റി പൊലീസ് കമീഷണർ കുൽദീപ് കുമാർ ജയിൻ അറിയിച്ചു. വിൽപനക്കായി സ്കൂട്ടറിൽ കടത്തിക്കൊണ്ടു പോവുകയായിരുന്നു മരുന്ന്. കൊണാജെ പൊലീസ് സബ് ഇൻസ്പെക്ടർമാരായ എസ്. നാഗരാജ്, കെ. അശോക് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.